തിരുവനന്തപുരം: തന്നെ എല്ലാവരും ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചുവളർന്നവർ എല്ലാവരും ഹിന്ദുക്കളാണ്. ഇന്ത്യയിൽ ജനിച്ചുവളർന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പടിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അമേരിക്കയിലെ ഹിന്ദുക്കളാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്വന്തം മതത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നവരാണ് അവർ. ഇത് സന്തോഷകരമാണ്.
അടുത്തിടെ ഉത്തർപ്രദേശിൽ നിന്നും ഒരു ഇസ്ലാമിക രാഷ്ട്രീയ സംഘടനാ നേതാവ് തന്നെ കാണാൻ വന്നു. സംഘടനയിൽ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. തന്റെ ആശയങ്ങളും നേതൃത്വവും സംഘടനയ്ക്ക് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. താൻ ഇതുവരെ ഒരു സംഘടനയിലേയും അംഗം അല്ല. സംഘടനയിൽ ചേരാൻ ഒരു ഉപാധി താൻ മുന്നോട്ടുവെച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന്. എന്നാൽ ഇതിന് ഉത്തരം നൽകാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ എല്ലാവരുടെയും നന്മയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുക എന്ന സന്ദേശം നൽകുന്നതാണ് ഹിന്ദുത്വം.
ഇന്ത്യ മികച്ച രീതിയിൽ മുന്നേറുന്ന രാജ്യമാണ്. ഇത് സഹിക്കാത്ത ചിലരാണ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. എന്തുകൊണ്ടാണ് ബ്രിട്ടണിനെ അതിക്രമങ്ങളെക്കുറിച്ച് ബിബിസി ഡോക്യുമെന്ററി ചെയ്യാത്തത്. ഇത് നമ്മളിൽ ചിലർ വിശ്വസിക്കുന്നു എന്നത് ദു:ഖമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post