ബീജിംഗ്: ഫ്രൂട്ട് ജ്യൂസിന് പകരം ലിക്വിഡ് ഡിറ്റിർജെന്റ് കഴിച്ച ഏഴ് പേർ ആശുപത്രിയിൽ. കിഴക്കൻ ചൈനയിലെ ഒരു റെസ്‌റ്റോറന്റിലാണ് സംഭവം. രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ ജ്യൂസ് കഴിക്കുന്നത് ഇവർ നിർത്തിയെങ്കിലും ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. ഏഴ് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും, വയറ് ക്ലീൻ ചെയ്യുകയും ചെയ്തു.
ഈ മാസം 16ാം തിയതി ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഏഴ് പേരും. ഫ്രൂട്ട് ജ്യൂസാണ് ഇവർ ഓർഡർ ചെയ്തത്. എന്നാൽ ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് ലിക്വിഡ് ഡിറ്റർജന്റിന്റെ കുപ്പി ഇവർക്ക് നൽകി. കുടിച്ചയുടനെ രുചി വ്യത്യാസം തോന്നിയതോടെയാണ് ഇവർ ഇത് കുടിക്കുന്നത് നിർത്തിയത്.
റെസ്‌റ്റോറന്റ് അധികൃതർ തന്നെ ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ ഉടനെ തന്നെ ഏഴ് പേരുടേയും വയറ് കഴുകിയതിനാൽ പ്രശ്‌നങ്ങളില്ലെന്നും, ആരുടേയും നില ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ട്.
വെയിറ്ററുടെ കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്നും, ഇതാണ് അബദ്ധത്തിന് കാരണമെന്നും ഹോട്ടൽ അധികൃതർ വിശദീകരിച്ചു. ” അബദ്ധം ഉണ്ടാക്കിയ വെയിറ്റർ, റെസ്റ്റോറന്റിലെ സ്ഥിരം ജീവനക്കാരിയല്ല. ഒരു ദിവസത്തെ ജോലിക്ക് വേണ്ടി മാത്രമാണ് അവര്‍ ഇവിടെ എത്തിയത്. ഓറഞ്ച് ജ്യൂസ് പോലെ ഇരിക്കുന്ന ഫ്‌ളോർ ക്ലീനർ അബദ്ധത്തിൽ എടുത്ത് നൽകുകയായിരുന്നു. കവറിൽ വിദേശഭാഷ രേഖപ്പെടുത്തിയത് കൂടുതൽ പ്രശ്‌നത്തിന് ഇടയാക്കിയെന്നും’ അധികൃതർ വിശദീകരിച്ചു.
Discussion about this post