Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

സദ്ഗുരു പറഞ്ഞ ‘സൂപ്പര്‍ഫുഡ്‌’: നിസ്സാരക്കാരനല്ല കുമ്പളങ്ങ, ആരോഗ്യ ഗുണങ്ങള്‍ ഏറെ

പല പേരുകളിലാണ് കുമ്പളങ്ങയെന്ന് നമ്മള്‍ മലയാളികള്‍ പൊതുവേ വിളിക്കുന്ന പച്ചക്കറി ലോകത്തിന്റെ പലയിടങ്ങളില്‍ അറിയപ്പെടുന്നത്. അടുത്ത കാലത്തായി ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പലരും അവരുടെ ഭക്ഷണത്തില്‍ സ്ഥിരമായി കുമ്പളങ്ങ ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്

by Brave India Desk
Jan 30, 2023, 09:37 am IST
in Health
Share on FacebookTweetWhatsAppTelegram

‘വിന്റര്‍ മെലണ്‍’ എന്ന പേര് കേള്‍ക്കുമ്പോള്‍ വാട്ടര്‍ മെലണ്‍ അഥവാ തണ്ണിമത്തന്‍ പോലെ ഒരു സുന്ദരന്‍ കായയാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. സംഭവം നമ്മുടെ കുമ്പളങ്ങയാണ്. ലോകത്തിന്റെ പലയിടങ്ങളില്‍ പല പേരുകളിലാണ് കുമ്പളങ്ങ അറിയപ്പെടുന്നത്. പടര്‍ന്നുപിടിച്ചു കഴിഞ്ഞാല്‍ നിറഞ്ഞങ്ങ് കായ്ക്കുന്ന ഈ പച്ചക്കറി വീടിന് മുകളില്‍ പടര്‍ന്നാല്‍ ഐശ്വര്യക്കേടാണ് എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങള്‍ അറിയാത്തവരാണ് അത്തരം കിംവദന്തികള്‍ പറഞ്ഞുപരത്തുന്നത്.

സവിശേഷമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങള്‍ അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഡയറ്റ് എടുക്കുന്നവരും അല്ലാത്തവരുമായി നിരവധി പേര്‍ കുമ്പളങ്ങ ജ്യൂസ് പതിവായി കുടിക്കുന്നുണ്ട്. കലോറി, കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ തോതില്‍ അടങ്ങിയ 96 ശതമാനം ജലം കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. പൊതുവേ ഏഷ്യയില്‍ കാണപ്പെടുത്ത പച്ചക്കറികള്‍ക്കെല്ലാം ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതിന് മികച്ച ഉദാഹരണമാണ് കുമ്പളങ്ങ. ആന്റിഓക്‌സിഡന്റുകളുടെയും വൈറ്റമിന്‍ സിയുടെയും കലവറയായ കുമ്പളങ്ങ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് സംരക്ഷണം നല്‍കും. പ്രമേഹം കൊണ്ട് വലയുന്നവര്‍ക്കും വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കും ധൈര്യപൂര്‍വ്വം അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്.അതിനാല്‍ പാടത്തോ പറമ്പിലോ ഇനി പുരപ്പുറത്തോ തന്നെ ആയാലും കുമ്പളങ്ങ ചെടിയെ വെറുതയങ്ങ് വളരാന്‍ വിടുക. ഇഷ്ടം പോലെ കായ തന്ന് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യം കക്ഷി ഏറ്റെടുത്തോളും.

Stories you may like

ഹൃദയാഘാതം ലക്ഷണങ്ങളും ആദ്യ ചികിത്സയും

കുട്ടികളിലെ ബുദ്ധിവളർച്ചയ്ക്ക് കഴിക്കാൻ 5 ഭക്ഷണങ്ങൾ

കുമ്പളങ്ങയുടെ പ്രധാന ആരോഗ്യ ഗുണങ്ങള്‍

  • ആരോഗ്യപൂര്‍ണ്ണമായ ദഹനം സാധ്യമാക്കുന്നു
    കുമ്പളങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ (Soluble) നമ്മുടെ കുടലില്‍ ജെല്‍ പോലെയുള്ള ഒരു പദാര്‍ത്ഥം ഉണ്ടാക്കും. ദഹനം പതുക്കെയാക്കി വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും.
  • ആന്റിഓക്‌സിഡന്റിന്റെ കലവറ
    പോളിഫിനോളുകള്‍, ഫ്‌ളവനോയിഡുകള്‍, ആന്തോസയാനിനുകള്‍ എന്നിവയുടെ കലവറയാണ് കുമ്പളങ്ങ. എണ്ണത്തില്‍ കൃത്യതയില്ലാത്ത ഇലക്ട്രോണുകളുടെ സാന്നിധ്യം മൂലം മറ്റ് തന്മാത്രകളുമായി എളുപ്പത്തില്‍ റിയാക്ട് ചെയ്യുന്ന ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ക്കെതിരെ പോരാടാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഇങ്ങനെ ഫ്രീ റാഡിക്കലുകള്‍ കാരണം ശരീരത്തിനുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് കുമ്പളങ്ങ സംരക്ഷണം നല്‍കുന്നു.
  • ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
    ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും വൈറ്റമിന്‍ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ് കുമ്പളങ്ങ. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകളിലൂടെയുടെ രക്തത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് സാധ്യമാക്കാനും പൊട്ടാസ്യം ആവശ്യമാണ്. മാത്രമല്ല, വൈറ്റമിന്‍ സി സ്‌ട്രോക്കിന്റെ സാധ്യത കുറയ്ക്കുമെന്നുള്ളത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളതാണ്.
  • പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
    വൈറ്റമിന്‍ സി , റൈബോഫ്‌ളാവിന്‍ എന്നിവയുടെ സാന്നിധ്യം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന ഭക്ഷണപദാര്‍ത്ഥം എന്ന നിലയിലും കുമ്പളങ്ങയെ പ്രസിദ്ധമാക്കുന്നു. വൈറ്റമിന്‍ സിക്ക് ശ്വേതരക്താണുക്കളുടെ ഉല്‍പ്പാദനം ഉത്തേജിപ്പിക്കാന്‍ കഴിയും. മാത്രമല്ല ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റിഓക്‌സിഡന്റായും വൈറ്റമിന്‍ സി പ്രവര്‍ത്തിക്കും. കൂടാതെ ആരോഗ്യമുള്ള കോശങ്ങളുടെ വ്യതിയാനത്തെ തടുക്കാനും വൈറ്റമിന്‍ സിയ്ക്ക് കഴിയും. വൈറ്റമിന്‍ ബി12 എന്നറിയപ്പെടുന്ന റൈബോഫ്‌ളാവിന്റെ അളവ് മെച്ചപ്പെടുത്താനും കുമ്പളങ്ങ സഹായിക്കും.ശരീരത്തിന്റെ പ്രതിരോധ സംവിധാനം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ് റൈബോഫ്‌ളാവിന്‍.
  • ഇന്‍ഫ്‌ളമേഷനെതിരെ പൊരുതുന്നു
    കുമ്പളങ്ങയില്‍ ഗാലിക് ആസിഡ് മികച്ച തോതില്‍ അടങ്ങിയിരിക്കുന്നു. ഗാലിക് ആസിഡിന് ഇന്‍ഫ്‌ളമേഷന് എതിരെ പോരാടാന്‍ ശേഷിയുണ്ട്.

മിതമായ അളവില്‍ കുമ്പളങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന്റെ ആരോഗ്യഗുണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. അതേസമയം അധികമായാല്‍ അമൃതും വിഷം എന്ന കാര്യം മറക്കരുത്. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്ന കുമ്പളങ്ങ അമിതമായി കഴിച്ചാല്‍ ശരീരത്തിന് ദോഷമുണ്ടാകാനും ഇടയുണ്ട്.

Tags: Ash GuardKumbalangasadguruHealthWinter Melon
ShareTweetSendShare

Discussion about this post

Latest stories from this section

മൂലക്കുരുവിനും ശോധനയ്ക്കും അത്യുത്തമം; മുള്ളുമുരിക്കിൻ്റെ ഗുണഗണങ്ങൾ അറിയാം

ഭക്ഷണം കഴിച്ചയുടന്‍ നടക്കണോ, അതോ അരമണിക്കൂറിന് ശേഷം നടക്കണോ, ഏതാണ് ശരി? ആയുര്‍വേദം പറയുന്നത് ഇതാണ്

ബ്രെയിൻ ട്യൂമർ ചികിത്സ; നിർണായക കണ്ടുപിടുത്തവുമായി മലയാളി ഗവേഷക; രാജ്യത്തിന് അഭിമാനം

ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും ഒന്നല്ല, ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്, ഹൃദയാഘാത സമയത്ത് എന്താണ് സംഭവിക്കുന്നത്?

Next Post

ചിന്തയുടെ പ്രബന്ധം കോപ്പിയടി; സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഇന്ന് പരാതി നൽകും; തെറ്റായ ഭാഗവും അതേപടി കോപ്പിയടിച്ചെന്ന് ആരോപണം

Latest News

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies