അഹമ്മാദബാദ് : ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് വർദ്ധിക്കുകയാണ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്ന രംഗങ്ങളാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ നിന്ന് കരകയറാത്ത കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി മുൻ എംഎൽഎ കാന്തി സോധ പർമരെ ബിജെപിയിൽ ചേർന്നു. ജനുവരി 29 ന് മുൻ എംഎൽഎ കാന്തി സോധ പാർമർ എല്ലാ കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരുന്നു.
Another former Congress MLA joins ruling Bharatiya Janata Party (BJP) in Gujarat. Kanti Sodha Parmar, former Congress MLA of Anand joins BJP at State party headquarters in presence of State BJP chief CR Patil. pic.twitter.com/NpPZk7TrT7
— DeshGujarat (@DeshGujarat) January 30, 2023
2017ൽ ആനന്ദ് സീറ്റിൽ നിന്നാണ് കാന്തി സോധ പാർമർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2022ലെ തിരഞ്ഞെടുപ്പിൽ യോഗേഷ് പട്ടേലിനോട് പരാജയപ്പെട്ടു. കാന്തി സോധ പാർമർ കോൺഗ്രസ് വിടുമെന്ന ഊഹാപോഹങ്ങൾ 2020 ലും ഉയർന്നിരുന്നു. ആനന്ദ് ജില്ലയിൽ നിന്നുള്ള രണ്ട് മുൻ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെയും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
Discussion about this post