തൃശ്ശൂർ: ജില്ലയിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം. കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ചേലക്കര സ്വദേശി മണിയ്ക്ക് പരിക്കേറ്റു.
വൈകീട്ടോടെയായിരുന്നു സംഭവം. വെടിമരുന്ന് സാമഗ്രഹികൾ സൂക്ഷിച്ച വീടിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സമയത്ത് വീടിനുള്ളിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. മണി വീടിന് സമീപമായിരുന്നു നിന്നിരുന്നത്.
വലിയ സ്‌ഫോടക ശേഖരമായിരുന്നു വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പരിക്കേറ്റ ആരെങ്കിലും വീടിനകത്തുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോ മീറ്ററുകളോളം അനുഭവപ്പെട്ടു. മണി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post