തിരുവനന്തപുരം : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് രാജിക്കത്ത് കൊടുത്തതായി അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
തന്റെ സ്ഥാപനത്തെപ്പറ്റി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സത്യമെന്താണെന്ന് അറിയാൻ മാദ്ധ്യമങ്ങൾ പോലും ആരും ശ്രമിച്ചില്ല എന്നത് ദുഃഖകകരമാണെന്ന്അടൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജി പ്രസംഗത്തിലുടനീളം മുൻ ഡയറക്ടർ ശങ്കർ മോഹനെ അനുകൂലിച്ചാണ് അടൂർ സംസാരിച്ചത്.
Discussion about this post