ഇടുക്കി: മൂന്നാറിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് സ്വദേശിനി പ്രിൻസിയ്ക്കാണ് വെട്ടേറ്റത്. സംഭവ ശേഷം കടന്ന് കളഞ്ഞ യുവാവിനായി അന്വേഷണം ആരംഭിച്ചു.
പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ഉച്ചയോടെയായിരുന്നു സംഭവം. പ്രിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽ ടിടിഐയ്ക്ക് പഠിക്കുകയാണ് പെൺകുട്ടി. ഇവരുടെ മൊഴിയെടുത്താൽ മാത്രമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.












