കാസർകോട്: സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിൾ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് മുഹമ്മദിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ബേഡകം പോലീസ് മുഹമ്മദിനെതിരെ സ്വമേധയാ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും, സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ നേരത്തേയും കേസുകൾ ഉണ്ട്. മുളിയാർ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിർമ്മിച്ച പുൽക്കൂട് തകർത്തതും ഇയാളായിരുന്നു. കഴിഞ്ഞ ഡിസംബർ 21നായിരുന്നു സംഭവം. പുൽക്കൂട്ടിൽ സ്ഥാപിച്ചിരുന്ന ഉണ്ണിയേശുവിന്റേയും മറ്റും രൂപങ്ങൾ ഇയാൾ എടുത്ത് കൊണ്ട് പോയി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
Discussion about this post