ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2023 ന് ഇന്ത്യൻ ഓഹരിവിപണിയിലും പ്രതീക്ഷ. പതിവ് തെറ്റിച്ച് ബജറ്റ് ദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തോടെയാണ് ആരംഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ബജറ്റ് ദിവസത്തിൽ നടന്ന വ്യാപാരത്തിൽ 6 തവണയും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയതത്.
ബജറ്റ് ദിനത്തിൽ രൂപയുടെ മൂല്യത്തിലും ഉയർച്ചയുണ്ടായി. വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയർന്നു. നിലവിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഒരു അമേരിക്കൻ ഡോളറിന് 81. 78 എന്ന നിലയിലാണ് ഇന്ത്യൻ രൂപ.
ബിഎസ്ഇ സെൻസെക്‌സ് 457 പോയിൻറ് ഉയർന്ന് 60,007ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 130 പോയിൻറ് നേട്ടത്തിൽ 17,792ലുമെത്തി.
Discussion about this post