തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി. പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ മുത്തശ്ശി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
വർക്കല കല്ലുമല കുന്നിലാണ് സംഭവം. നാട്ടുകാർ പോലീസിൽ പരാതി നൽകിയതോടെയാണ് മുത്തശ്ശിയുടെ ക്രൂരത പുറംലോകം അറിഞ്ഞത്. ‘ എന്നെ അടിക്കല്ലേ, പൊക്കോളാം എന്ന് കുഞ്ഞ് കരഞ്ഞപേക്ഷിച്ചിട്ടും വലിയ വടി ഉപയോഗിച്ച് മർദ്ദിക്കുന്നതും ബാഗിൽ പിടിച്ച് വലിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
വീടിനടുത്തുള്ള ഇടവഴിയിൽ വച്ചാണ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത്. വേദന കൊണ്ട് പുളഞ്ഞ പെൺകുട്ടി , തനിയെ പ്ലേ സ്‌കൂളിലേക്ക് നടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയ കുഞ്ഞിനെയാണ് ഈ രീതിയിൽ മർദ്ദിക്കുന്നത്. അയൽവാസികളിലൊരാളാണ് മർദ്ദന ദൃശ്യങ്ങൾ പകർത്തിയത്. കുഞ്ഞിനെ ഈ രീതിയിൽ മർദ്ദിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Discussion about this post