കോഴിക്കോട്: നൂറുകോടിയെന്ന നേട്ടം കൊയ്തിരിക്കുകയാണ് മാളികപ്പുറം. ചില ഭാഗത്ത് നിന്നുള്ള തടസ്സങ്ങളും ഡീഗ്രേഡിങ്ങും ശക്തമായിട്ടും ജനമനസുകളിലേക്ക് ഇടിച്ചുകയറി ജൈത്ര യാത്ര തുടരുകയാണ് ചിത്രം. ഇന്നലെയാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ച സന്തോഷവാർത്ത നടൻ ഉണ്ണി മുകുന്ദൻ ആരാധകരെ അറിയിച്ചത്.
സിനിമയുടെ വിജയാഘോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉണ്ണിയും സംഘവും. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുകയാണ് മാളികപ്പുറം ടീം.
നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട് പാളയത്തുള്ള ഹോട്ടൽ മലബാർ പാലസിൽ വച്ച് മാളികപ്പുറം ടീം പദ്ധതി പ്രഖ്യാപിക്കും. മുതിർന്നവർക്കുള്ള പദ്ധതി പ്രഖ്യാപനം ഉണ്ണി മുകുന്ദനും കുട്ടികൾക്കുള്ള പദ്ധതി പ്രഖ്യാപനം ദേവനന്ദയും ശ്രീപദും നിർവഹിക്കും.
Discussion about this post