തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം ആകെ 2434 മയക്കുമരുന്ന് ഇടപാടുകാരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഇടപാടുകാരുള്ളത് കണ്ണൂരിലാണ്. 412 ഇടപാടുകാരാണ് കണ്ണൂൂരിൽ ഉള്ളത്.
376 ഇടപാടുകാരുള്ള എറണാകുളമാണ് പട്ടികയിൽ രണ്ടാമത്. തിരുവനന്തപുരത്ത് 117 ഇടപാടുകാരുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലും 62 പേർ വീതവും, ആലപ്പുഴയിൽ 155 പേരും കോട്ടയത്ത് 151 പേരുമാണ് ഉള്ളത്. ഇടുക്കിയിൽ 161 മയക്കുമരുന്ന് ഇടപാടുകാരുമുണ്ട്.
തൃശൂർ 302, പാലക്കാട് 316, മലപ്പുറം 130, കോഴിക്കോട് 109, വയനാട് 70 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക്. 11 ഇടപാടുകാർ മാത്രമുള്ള കാസർകോട് ജില്ലയാണ് സർക്കാർ തയ്യാറാക്കിയ ഡേറ്റ ബാങ്ക് പ്രകാരം ഏറ്റവും കുറവ് മയക്കുമരുന്ന് ഇടപാടുകാരുള്ള ജില്ല.
Discussion about this post