കൊച്ചി: കഞ്ചാവും മാരാകായുധങ്ങളുമായി പ്രാദേശിക സിപിഎം നേതാവടക്കം രണ്ടുപേർ പിടിയിൽ. സിപിഎം പ്രവർത്തകനായ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടിവെട്ടി സ്വദേശി അൻസൽ അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് കഠാരയടക്കമുള്ള മാരകായുധങ്ങളും മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. ഇരുവരും കഞ്ചാവ് ഒളിപ്പിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവ് ഷാനവാസിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ സർക്കാർ തുടരുകയാണ്.
Discussion about this post