Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

വാസയോഗ്യമായ മറ്റൊരിടം തേടിയുള്ള അന്വേഷണത്തിന് കുതിപ്പേകുമോ വ്യാഴത്തിന്റെ പുതിയ ചന്ദ്രന്മാര്‍ ?

ഇതുവരെ കണ്ടെത്തിയതനുസരിച്ച് വ്യാഴത്തിന് 92 ചന്ദ്രന്മാരും ശനിയ്ക്ക് 83 ചന്ദ്രന്മാരും ആണുള്ളത്

by Brave India Desk
Feb 4, 2023, 10:53 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

വാതക ഭീമനായ വ്യാഴം കഴിഞ്ഞ രണ്ട് ദിവസമായി ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമാണ്. കാര്യം വേറൊന്നുമല്ല, ചന്ദ്രന്മാരുടെ എണ്ണത്തില്‍ ശനിയെ കടത്തിവെട്ടി ഒന്നാംസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കക്ഷി. 2021നും 2022നും ഇടയില്‍ വ്യാഴത്തിന് ചുറ്റുമായി 12 പുതിയ ചന്ദ്രന്മാരെ കൂടി കണ്ടെത്തിയതോടെയാണ് വ്യാഴത്തിന്റെ ‘ചന്ദ്രയോഗം’ തെളിഞ്ഞത്. പുതിയതായി കണ്ടെത്തിയവ ഉള്‍പ്പടെ ആകെ 92 ചന്ദ്രന്മാരാണ് ഇപ്പോള്‍ വ്യാഴത്തിനുള്ളത്. ശനിയ്ക്ക് 83ഉം.

ഇതിപ്പോ അങ്ങേതോ ലോകത്ത് കിടക്കുന്ന രണ്ട് ആകാശഗോളങ്ങളുടെ ചന്ദ്രന്മാരുടെ എണ്ണം കൂടിയാലും കുറഞ്ഞാലും നമുക്കെന്താ ചേതം എന്നൊന്നും ആരും കരുതരുത്. കാരണം ഇതിനൊക്കെ ശാസ്ത്രലോകത്ത് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഭൂമി അല്ലാതെ മനുഷ്യന് പാര്‍ക്കാന്‍ വാസയോഗ്യമായ, ജീവനെ പോറ്റുന്ന ഒരിടമുണ്ടായിരിക്കുമോ എന്നറിയാന്‍ നമ്മുടെ ശാസ്ത്രസമൂഹം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന ഇക്കാലത്ത്.

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ചന്ദ്രന്മാരുടെ പ്രത്യേകതകള്‍

പുതിയതായി കണ്ടെത്തിയ ചന്ദ്രന്മാര്‍ ചെറുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇവയില്‍ ഏഴെണ്ണം വ്യാഴത്തിന്റെ ഏറ്റവും അകലെയുള്ള 71 ചന്ദ്രന്മാരുടെ ഗണത്തിലാണ് പെടുക. ഏറ്റവും ദൂരയാകുമ്പോള്‍ വ്യാഴത്തിനെ ഒന്ന് ചുറ്റിവരാന്‍ ഇവരെത്ര സമയമെടുക്കും എന്നൊന്ന് ആലോചിച്ച് നോക്കൂ. ഏതാണ്ട് 550ലധികം ദിവസങ്ങള്‍ കൊണ്ടാണ് ഇവ വ്യാഴത്തിനെ ഒന്ന് ചുറ്റുക. രസകരമായ മറ്റൊരു കാര്യം, ഈ പുതിയ ചന്ദ്രന്മാരില്‍ ചിലത് അടുത്തുള്ള ചന്ദ്രന്മാരില്‍ നിന്ന് വ്യത്യസ്തമായി എതിര്‍ദിശയിലാണ് കറങ്ങുന്നത്.

കാര്യം വ്യാഴത്തിന് ഒന്നാംസ്ഥാനത്ത് എത്താനായെങ്കിലും രണ്ടാംസ്ഥാനത്തുള്ള ശനി വീണ്ടും ഒന്നാമതാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. കാരണം ശനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കള്‍ക്ക് ചന്ദ്രന്മാരുടെ സ്വഭാവസവിശേഷതകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ശനി വീണ്ടും ഒന്നാംസ്ഥാനത്തേക്ക് വന്നേക്കാം. അത്തരം നിരവധി വസ്തുക്കളാണ് ശനിക്ക് ചുറ്റും കറങ്ങുന്നത്.

ശാസ്ത്രപ്രാധാന്യം

വ്യാഴത്തിന്റെ ഗലീലിയന്‍ ചന്ദ്രന്മാരെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഈ വര്‍ഷം ഒടുവില്‍ ജ്യൂസ് മിഷന് തുടക്കമിടാനിരിക്കെയാണ് വ്യാഴത്തിന്റെ ഈ പുതിയ ചന്ദ്രന്മാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബഹിരാകാശത്ത് ഇത്തരത്തിലുള്ള പുതിയ വസ്തുക്കളെയും ഗോളങ്ങളെയും ചന്ദ്രന്മാരെയും കണ്ടെത്തുന്നത് ശാസ്ത്രസമൂഹത്തിന് വലിയ സാധ്യതകളാണ് തുറന്നുനല്‍കുന്നത്. സൗരയൂഥത്തെ കുറിച്ചും അതിന്റെ പിറവിയെ കുറിച്ചുമെല്ലാം ശാസ്ത്രജ്ഞര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് ആകുമോ എന്ന് കാത്തിരുന്ന് കാണാം. മാത്രമല്ല, നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത സ്വഭാവ സവിശേഷതകള്‍ ഈ ചന്ദ്രന്മാര്‍ക്ക് ഉണ്ടായെന്നും വരാം. ഉദാഹരണത്തിന് വ്യാഴത്തിന്റെ ഒരു ചന്ദ്രനായ ഗാനമീഡ് സൗരയൂഥത്തില്‍ തന്നെ സ്വന്തമായി കാന്തികമണ്ഡലമുള്ള ഏക ചന്ദ്രനാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനും ഗാനമീഡാണ്. വ്യാഴത്തിന്റെ മറ്റൊരു ചന്ദ്രനായ യൂറോപ്പയുടെ ഐസ് നിറഞ്ഞ ഉപരിതലത്തിന് താഴെയായി വലിയൊരു സമുദ്രമുണ്ട്. ഇതിനാല്‍ തന്നെ ഇവിടം വാസയോഗ്യമായിരിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. 2024ല്‍ ബഹിരാകാശ പേടകത്തെ അയച്ച് യൂറോപ്പയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള പദ്ധതിയിലാണ് നാസ. പ്രധാനമായും യൂറോപ്പ വാസയോഗ്യമാണോ എന്ന കാര്യമായിരിക്കും നാസ പരിശോധിക്കുക. ഇതുപോലെ പുതിയ ചന്ദ്രന്മാരും നാമറിയാത്ത നിഗൂഢരഹസ്യങ്ങള്‍ വരുംദിവസങ്ങളില്‍ മനുഷ്യരാശിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Tags: Jupiter MoonsHabitable MoonMOONSaturn
Share34
Tweet
Send
Share

Latest stories from this section

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies