ഇടുക്കി: വേനൽ കടുത്ത് വരുന്നതോടെ സംസ്ഥാനത്ത് ജലക്ഷാമവും രൂക്ഷമാകുന്നു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. 74.2 ദശലക്ഷം യൂണിറ്റ് ആയിരുന്നു കഴിഞ്ഞ മാസം സംസ്ഥാനത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം. ഈ മാസം ഇത് 77.52 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം കുത്തനെ ഉയരുമെന്നാണ് വിവരം. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനം ഉയർത്തിയിട്ടുണ്ട്.
അതേസമയം ഇക്കുറി മഴ കാര്യമായി ലഭിക്കാത്തതിനാൽ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. 63.24 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായിട്ടാണ് അണക്കെട്ടിലെ ജലനിരപ്പ് ഇത്രത്തോളം താഴുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 77 ശതമാനം വെള്ളമാണ് അണക്കെട്ടുകളിൽ ഉണ്ടായിരുന്നത്. 58.45 ശതമാനം വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
Discussion about this post