തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാർ അടിസ്ഥാന ആവശ്യങ്ങൾക്കായി സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പയെടുക്കുന്നതായി റിപ്പോർട്ട്. 2000 കോടിയാണ് വായ്പയായി എടുക്കുന്നത്. അടുത്തയാഴ്ച പണം ലഭിക്കും.
സാമൂഹിക സുരക്ഷാ പെൻഷൻ ഉൾപ്പെടെ നൽകുന്നതിന് വേണ്ടിയാണ് കടമെടുക്കുന്നത്. നേരത്തെയും ഇത്തരത്തിൽ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പയെടുക്കുന്നത് സർക്കാരിന്റെ പൊതുകടമാക്കി കണക്കാക്കി, വായ്പ പരിധിയിൽ കുറവ് ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ കടമെടുക്കൽ നിത്തിവെച്ചിരുന്നു.
എന്നാൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെയാണ് വീണ്ടും കടമെടുക്കാനൊരുങ്ങുന്നത്. എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തേക്കാണ് വായ്പ. സർക്കാരിന് പണം ലഭ്യമാകുന്ന മുറയ്ക്ക് ഇത് തിരികെ നൽകുമെന്നാണ് വ്യവസ്ഥ.
ഇത്തവണ ജനുവരിമുതൽ മാർച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. അതുകൊണ്ട് തന്നെ സാമ്പത്തിക ദൈനംദിന ചെലവുകൾക്ക് വളരെയധികം ഞെരുക്കത്തിലാണ് സർക്കാർ.
Discussion about this post