തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട്ടിൽ ഉണ്ടായത് മോഷണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. കല്ല് കൊണ്ട് ജനാലയുടെ ചില്ല് ഇടിച്ചു തകർക്കാനും കമ്പികൾ മുറിച്ച് മാറ്റാനും വാതിൽ തള്ളിത്തുറക്കാൻ ശ്രമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുറ്റത്തും വീടിന്റെ ചുറ്റിലുമെല്ലാം കാൽപ്പാടുകളും ചോരത്തുള്ളികളും ഉണ്ട്.
ജനൽച്ചില്ല് തകർക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റതിനാൽ മോഷണശ്രമം ഉപേക്ഷിച്ചതാകാമെന്നും പോലീസ് പറയുന്നു. വീടിന് സമീപത്തുള്ള നിരീക്ഷണക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ഇന്നലെ പരിശോധിച്ചെങ്കിലും ഇത് വ്യക്തമല്ല. പ്രദേശത്തെ മറ്റ് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയെല്ലാം സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
രാത്രി ഈ വഴി എല്ലാ വാഹനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. സംഭവം നടന്നതിന് തലേദിവസം രാവിലെ മുതലുള്ള മുഴുവൻ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. പകൽ വീട് അടച്ചിട്ടിരിക്കുന്നത് കണ്ട് രാത്രി മോഷ്ടിക്കാൻ ഇറങ്ങിയതാകാമെന്നും പോലീസ് പറയുന്നു.
Discussion about this post