കൊല്ലം: പുനലൂരിൽ മദ്യപിച്ച് റെയിൽ വേ ട്രാക്കിൽ കിടന്ന യുവാവ് അറസ്റ്റിൽ. പുനലൂർ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. റെയിൽ വേ ട്രാക്കിൽ തടസ്സമുണ്ടാക്കിയതിനെ തുടർന്ന് 15 മിനിറ്റിലധികമാണ് ഈ വഴിയുള്ള തീവണ്ടികൾ നിർത്തിയിടേണ്ടിവന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട ഇയാൾ പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ട്രാക്കിലാണ് കിടന്നത്. സംഭവ സമയം അവിടേയ്ക്ക് പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട വണ്ടിയും എത്തി. എന്നാൽ ഫോൺ നോക്കി കിടന്ന ഇയാൾ ഇത് ശ്രദ്ധിച്ചില്ല. ഇയാൾക്ക് തൊട്ടരികിലാണ് തീവണ്ടി വന്നു നിന്നത്.
ഉടനെ റെയിൽവേ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. എസ്ഐ പി സമ്പത്ത്കുമാർ, കോൺസ്റ്റബിൾമാരായ കെ വിനോദ്കുമാർ, എം ശങ്കർലാൽ എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കേസ് എടുക്കുകയായിരുന്നു.
Discussion about this post