കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയിൽ ഓടിച്ചത് മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. വെള്ളിയാഴ്ച കോട്ടയം കോഴ മേഖലയിൽ വെച്ചായിരുന്നു സംഭവം.
മജിസ്ട്രേറ്റിന്റെ വാഹനത്തിന് സമീപത്ത് കൂടി അപകടകരമായ രീതിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോയതിൽ മജിസ്ട്രേറ്റ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, കുറവിലങ്ങാട് എസ് എച്ച് ഒ നിർമ്മൽ മുഹ്സിനോട് കോടതി റിപ്പോർട്ട് ആരാഞ്ഞത്.
സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യേണ്ടേ എന്ന് കോടതി ചോദിച്ചു. ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് കോടതി ചോദിച്ചു. വിഷയത്തിൽ പതിനേഴാം തീയതിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.
Discussion about this post