മുംബൈ: ബി.സി.സി.ഐ തലവന്‍ ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാനാകുമെന്ന് സൂചന. ഈ മാസം ഒന്‍പതിന് മുംബൈയില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
അങ്ങനെയായല്‍ ബി.സി.സി.ഐ ചെയര്മാന് സ്ഥാനം നഷ്ടപ്പെട്ട എന്‍.ശ്രീനിവാസന് ഐ.സി.സി ഇരിപ്പിടത്തിനും ഇളക്കം തട്ടും. ജഗ്മോഹന് ഡാല്‍മിയയുടെ നിര്യാണത്തിന് ശേഷം ബി.സി.സി.ഐയുടെ തലപ്പത്തുണ്ടായ പുതിയ സമവാക്യങ്ങളാണ് ശ്ര്ീനിവാസന് വിനയായത്.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ വേദി സംബന്ധിച്ച് ശ്രീനിവാസനും ബി.സി.സി.ഐ നേതൃത്വവും രണ്ട് തട്ടിലാണ്. ഇത് ശ്രീനിവാസന് വിനയാകുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
അതേ സമയം മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, എല്‍.ശ്രീരാമകൃഷ്ണന് എന്നിവരുമായുള്ള കരാറുകളും ബി.സി.സി.ഐ അവസാനിപ്പിക്കുമെന്നാണ് സൂചന.
Discussion about this post