തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന അപകടത്തിൽ മരിച്ച ഗോകുൽ കൃഷ്ണ ഇനി ആറ് പേരിലൂടെ ജീവിക്കും. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഗോകുൽ മരിച്ചത്. ബിജെപി നെയ്യാറ്റിൻകര മണ്ഡലം സെകട്ടറി കൂടിയായ ശിവകുമാറിന്റെയും വിജിതയുടെയും മകനാണ് ഗോകുൽ.
ആറ്റുനോറ്റുണ്ടായ മകൻ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ വീടും നാടും സങ്കടക്കടലിലായി. നാട്ടുകാരുടെ പ്രിയപ്പെട്ട അമ്പാടി, വീട്ടുകാർ ആറ്റുനോറ്റ് കിട്ടിയ ഒരേയൊരു മകൻ.
മകന്റെ മരണത്തിൽ മാതാപിതാക്കളുടെ മനസ് തകർന്നെങ്കിലും അവർ ധീരമായ ഒരു തീരുമാനമെടുത്തു. മകൻ മരിച്ചെങ്കിലും മറ്റുള്ളവരിലൂടെ ഇനിയുമവൻ ജീവിക്കണം. അതിന് അവന്റെ അവയവങ്ങൾ ദാനം ചെയ്യണം.
ശിവകുമാറും, സേവാഭാരതി പ്രവർത്തകരും കൂടി ആലോചിച്ചാണ് ഗോകുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് യുവാവിന്റെ ഹൃദയവും, കണ്ണുകളും, വൃക്കകളും അടക്കം ആറ് അവയവങ്ങളും ദാനം ചെയ്തു.
അവൻ പാടി പഠിച്ച,
‘പിരിയുമ്പോളുതിരുന്ന ബാഷ്പകണങ്ങൾ
ജനനി തൻ പൂജയക്ക് പുഷ്പദളങ്ങൾ
ഗളനാളമിടറുമീ ഗദ്ഗദങ്ങൾ
നിത്യപൂജയ്ക്കവ മന്ത്രാക്ഷരങ്ങൾ
ദുഃഖസ്മരണ തൻ മൃദു മർമ്മരങ്ങൾ
ധ്യേയ പഥത്തിൻ തണൽ മാമരങ്ങൾ ‘
എന്ന ദേശഭക്തിഗാനം പോലെ.. നെഞ്ചിൽ കൈ വച്ചു അവൻ ചൊല്ലിയ പ്രാത്ഥന പോലെ …..അവന്റെ ആറ് അവയവങ്ങൾ മറ്റുള്ളവർക്ക് അമരത്വമേകും.
Discussion about this post