ആലപ്പുഴ : ആലപ്പുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.
കരുവാറ്റയിൽ നിന്നും കായംകുളത്തേക്ക് സർവ്വീസിന് കൊണ്ടുപോയ കാറിനാണ് തീപിടിച്ചത്. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാറോടിച്ചിരുന്നത്. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് നിർത്തിയപ്പോഴാണ് തീ പടർന്നത്. ഇതോടെ അക്ഷയ് വാഹനത്തിന് പുറത്തേക്ക് ചാടുകയായിരുന്നു.
Discussion about this post