തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. ഇ-മെയിലിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്.
പത്ത് ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഭീഷണി. ഗവർണറുടെ ഓഫീസ് നൽകിയ പരാതിയെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് നിന്നാണ് ഇ-മെയിൽ സന്ദേശമെത്തിയത് എന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേണത്തിൽ ഷംസുദ്ദീനെ പിടികൂടുകയായിരുന്നു.
Discussion about this post