ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പരസ്യമായി തള്ളിപ്പറഞ്ഞും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും പാക് യുവാക്കളും വ്യവസായികളും. പാകിസ്താൻ മാദ്ധ്യമം നടത്തിയ അഭിപ്രായ സർവേയിലാണ് പാക് ജനത മനസ് തുറന്നത്. ഷഹബാസ് ഷെരീഫിന് യാതൊരു തരത്തിലുമുള്ള ബഹുമാനം നൽകാൻ കൂട്ടാക്കാത്ത് പാക് യുവാക്കൾ പക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രിയെ ‘നരേന്ദ്ര മോദി സാബ്‘ എന്നാണ് സംബോധന ചെയ്യുന്നത്.
ഷഹബാസ് ഷെരീഫിന് പ്രധാനമന്ത്രിയാകാനുള്ള കഴിവില്ലെന്നും, അയാൾ കുടുംബ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും ഒരാൾ വീഡിയോയിൽ പറയുന്നു. കുടുംബത്തിന് വേണ്ടി രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ള ചെയ്യുന്ന കള്ളനാണ് അയാൾ. എന്നാൽ, നരേന്ദ്ര മോദിയാകട്ടെ രാജ്യമാണ് കുടുംബം എന്ന് പറയുന്നു. പറയുക മാത്രമല്ല, അദ്ദേഹം അത് തെളിയിക്കുകയും ചെയ്യുന്നു. ചൈനയുടെ ഭീഷണി പോലും ഇപ്പോൾ നിസാരമായാണ് ഇന്ത്യ നേരിടുന്നത്. മികച്ച വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദിയെന്നും ഇയാൾ അഭിപ്രായപ്പെടുന്നു.
താൻ ഒരു പാകിസ്താൻ പൗരനാണ്. പാകിസ്താനെ ജീവന് തുല്യം സ്നേഹിക്കുന്നു. പാകിസ്താൻ നന്നാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ, സത്യം പറയാതിരിക്കാനാവില്ല, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഒരു വൻ പരാജയമാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മത്സ്യത്തിനും മാംസത്തിനും എണ്ണയ്ക്കും എന്ന് വേണ്ട എല്ലാത്തിനും വൻ വിലക്കയറ്റമാണ്. എന്നാൽ ഇന്ത്യയെ നോക്കൂ. ജനങ്ങൾക്ക് വേണ്ടി നരേന്ദ്ര മോദി എന്തെല്ലാം ചെയ്യുന്നു. കൊറോണയും യുദ്ധവും ഇന്ത്യയെയും ബാധിച്ചില്ലേ? എന്നിട്ട് ആ കാരണം പറഞ്ഞ് അവിടത്തെ സർക്കാർ വെറുതെ ഇരുന്നില്ലല്ലോ എന്നും അയാൾ ചോദിക്കുന്നു.
പാകിസ്താനിൽ ഉള്ള വ്യവസായങ്ങൾ തുടർച്ചയായി പൂട്ടിക്കൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിൽ വലിയ ആഗോള വ്യവസായ ഭീമന്മാർ മുതൽമുടക്കാൻ മത്സരിക്കുകയാണ് എന്നാണ് സർവേയിൽ പങ്കെടുത്ത ഒരു പാക് വ്യവസായി പറഞ്ഞത്. ഇന്ത്യയിലെ ഭൂരിപക്ഷം വ്യവസായങ്ങളും ലാഭത്തിലാണ്. ഐടി- ബാങ്കിംഗ് മേഖലകൾ കൈവരിക്കുന്ന പുരോഗതി അതിശയകരമാണ്. അവിടെ ചായക്കടകളിൽ പോലും ഓൺലൈൻ പേയ്മെന്റ് സംവിധാനം വന്നു കഴിഞ്ഞു. നമ്മുടെ രാജ്യത്ത് ഒരു ആർടിജിഎസ് അയക്കാൻ തന്നെ ഇപ്പോഴും ആഴ്ചകൾ കാത്തിരിക്കേണ്ടി വരുന്നു. വാണിജ്യം, കായികം, വ്യവസായം, കൃഷി, കയറ്റുമതി തുടങ്ങി എല്ലാ മേഖലകളിലും ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ മികവ് ഇന്ത്യയിൽ പ്രകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചില പാകിസ്താൻ യുവാക്കളും സ്ത്രീകളും ഷഹബാസ് ഷെരീഫിനെ അടച്ച് ആക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരമാണ് കാറ്റലിസ്റ്റ് റെക്കോർഡ്സിന്റെ വീഡിയോക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
https://www.facebook.com/100000642090385/videos/5634182543359747/
Discussion about this post