കണ്ണൂർ : തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം. അഞ്ചൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പോലീസ് ഡംപിംഗ് യാർഡിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സമീപത്തെ പറമ്പിലാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ഡംപിംഗ് യാർഡിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഞ്ചൂറോളം വാഹനങ്ങൾ കത്തി നശിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്‌നിശമന സേനയുടെ യൂണിറ്റുകൾ തീയണയ്ക്കാൻ എത്തി. നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി എത്തുന്നുണ്ട്.
വീടുകൾക്ക് സമീപത്തേക്കും റോഡിന് ഇരുവശവും തീ പടർന്നുകഴിഞ്ഞു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് വിവരം.
Discussion about this post