തിരുവനന്തപുരം : അന്തരിച്ച കോടിയേരി ബാലകൃഷ്ണൻറെ വീടിൻറെ കാവൽ പിൻവലിക്കാതെ സർക്കാർ. മരുതൻകുഴിയിലെ പൂട്ടിക്കിടക്കുന്ന വീടിനാണ് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ചിന്ത ഫ്‌ലാറ്റിലും, മകൻ ബിനീഷ് കോടിയേരി പിടിപി നഗറിലെ വീട്ടിലുമാണ് താമസിക്കുന്നത്. ഇടയ്ക്ക് മാത്രമാണ് ഇവർ ഇവിടെ വരാറുള്ളത്.
നാലരമാസമായി നന്ദാവനം എ ആർ ക്യാമ്പിലെ അഞ്ച് പോലീസുകാരെയാണ് വീട്ടിൽ ഗാർഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഒരു എഎസ്‌ഐയും നാലു പോലീസുകാരുമാണ് ഡ്യൂട്ടിയിലുള്ളത്. എന്നാൽ സ്ഥിരമായി ആൾപ്പാർപ്പില്ലാത്ത ഈ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർ എത്താറില്ല.
കോടിയേരി അന്തരിച്ചതോടെ കാവൽ പിൻവലിക്കണമെന്ന് നന്ദാവനം എ ആർ ക്യാമ്പ് കമാണ്ടൻറ് സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Discussion about this post