തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ വെയിലത്ത് നിന്നത് ഒന്നരമണിക്കൂർ. വെയിൽ കനത്തതോടെ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞു വീണു. ഇന്നലെ രാവിലെയാണ് സംഭവം.
9 മണിക്കാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സ്ഥലത്ത് പത്ത് മണിയോടെയാണ് എത്തിയത്. രാവിലെ 9 മണിക്ക് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ 8.30 ന് തന്നെ ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ അണിനിരന്നിരുന്നു.
വെയിൽ കനത്തതോടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. എന്നാൽ തുടർന്നും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്.
Discussion about this post