കൊച്ചി: വിമാനത്തിന്റെ കോക്പിറ്റലിൽ കയറിയ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റിൽ കയറിയത്. കാശ് കൊടുക്കുന്നതല്ലേയെന്ന് ഷൈൻ ചോദിച്ചു.
എയർ ഇന്ത്യ നമ്മൾ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കിൽ വെള്ളം തളിക്കണ്ടേ?. അപ്പോഴും കയറാൻ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാൽ മതിയോ?. പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് താൻ കണ്ടിട്ടുണ്ട്. അവർക്കൊന്നും പ്രശ്നം ഇല്ലല്ലോയെന്നും ഷൈൻ പ്രതകരിച്ചു.
വിമാനം ഓടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ പോയതാണ്. കോക്പിറ്റ് എന്ന് പറയുമ്പോൾ കോർപിറ്റ് എന്നാണ് താൻ കേൾക്കുന്നത്. അതെന്താണ് എന്ന് നോക്കാനാണ് പോയതെന്നാണ് നടൻ മുൻപ് വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തെ കുറിച്ച് വിശദീകരിച്ച്.
ഡിസംബർ പത്തിനാണ് ദുബായിൽ നിന്ന് കൊച്ചിയിലെക്ക് യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ ഫ്ളൈറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോയെ ഇറക്കി വിട്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധികൃതർ നടനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ നടനെ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മറ്റൊരു ഫ്ളൈറ്റിൽ കൊച്ചിയിൽ എത്തുകയും ചെയ്യുകയായിരുന്നു.
Discussion about this post