പാലക്കാട് : ഓലപ്പടക്കം നിർമ്മിക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കഞ്ചേരി തേനിടുക്ക് അപ്ലൈഡ് സയൻസ് കോളേജിന് പുറകിലാണ് സംഭവം നടന്നത്. മോഹനൻ, ജോലിക്കാരൻ ജയദേവൻ എന്നിവർക്കാണ് പരിക്കേറ്റത്.
മോഹന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് പടക്ക നിർമ്മാണം നടന്നത്. വീട്ടിൽ അനധികൃതമായി ഓലപ്പടക്കം നിർമ്മിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post