ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലിബാൻ ഭീകരർ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരാക്രമണം ലക്ഷ്യമിട്ട് 100 കണക്കിന് പേർ അതിർത്തി കടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്താനിൽ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്നാണ് സൂചന.
26 സെക്കന്റ് ദൈർഘ്യമേറിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഏത് ഭാഗത്തുകൂടിയാണ് ഇവർ പാകിസ്താനിലേക്ക് കടക്കുന്നത് എന്ന കാര്യം വ്യക്തമല്ല. ഭീകരരുടെ സംഘം ചെങ്കുത്തായ മലനിരയിലൂടെ ഇവർ താഴേയ്ക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. എന്ന് ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്നകാര്യത്തിൽ വ്യക്തതയില്ല. ആത്യാധുനിക തോക്ക് ഉൾപ്പെടെ വൻ ആയുധ ശേഖരം ഇവരുടെ പക്കൽ ഉണ്ട്.
പാകിസ്താനിൽ അള്ളാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് തങ്ങൾ പോകുന്നത് എന്നാണ് ഭീകരരുടെ ആഹ്വാനം. ഇത് വീഡിയോയിൽ നിന്നും വ്യക്തമാണ്. യഥാർത്ഥ ഇസ്ലാമിക വിശ്വാസമല്ല പാകിസ്താനിലുള്ളത്. തങ്ങൾ അവരെ യഥാർത്ഥ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുമെന്നും ഭീകരർ പറയുന്നുണ്ട്.
https://twitter.com/i/status/1627967016949932033
Discussion about this post