കൊച്ചി : കൊച്ചിയിലെ കേബിളുകൾ യാത്രക്കാർക്ക് കുരുക്കായി മാറുന്നു. മുണ്ടംവേലിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളാണ് അപകടമുണ്ടാക്കിയത്. കഴുത്തിന് ചുറ്റും മുറിവും നീരുമുണ്ട്. കുട്ടിക്ക് സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ.
കഴിഞ്ഞ ദിവസം നഗരത്തിലൂടെ സഞ്ചരിക്കവെ കഴുത്തിൽ കേബിൾ കുരുങ്ങി റോഡിലേക്ക് തെറിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. അഭിഭാഷകനായ കുര്യനാണ് അപകടത്തിൽ പെട്ടത്.
ഇവിടെ അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കേബിളുകളുണ്ട്. പൊട്ടിവീണ കേബിളുകൾ അപകടകരമായ രീതിയിലാണ് വഴിയരികിൽ കിടക്കുന്നത്. റോഡരികിലെ പരസ്യബോർഡുകളിൽ ഇവ കുരുക്കി വയ്ക്കുകയും പതിവാണ്. വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവുകൾക്കും അധികൃതർ പുല്ലുവിലയാണ് കൽപ്പിക്കുന്നത്.
Discussion about this post