പട്‌ന; ഭർത്താവിന്റെ അനിയത്തിയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയായ യുവതി. ബിബാറിലെ സമസ്തിപൂർ ജില്ലയിലെ റോസെരയിലാണ് സംഭവം. 32 കാരിയായ ശുക്ലാ ദേവിയാണ് ഭർത്താവിന്റെ 18 കാരിയായ സഹോദരി സോണി ദേവിയെ വിവാഹം ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു. മകളെ തട്ടിക്കൊണ്ടുപോയെന്ന സോണിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
10 വർഷം മുൻപാണ് പ്രമോദ് ദാസ് എന്നയാൾ ശുക്ലാ ദേവിയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. ആറ് മാസം മുൻപ് പ്രമോദിന്റെ സഹോദരിയും ശുക്ലയും തമ്മിൽ പ്രണയത്തിലാവുകയും ഇവർ വിവാഹിതരാവാൻ തീരുമാനിക്കുകയുമായിരുന്നു. തങ്ങൾ തമ്മിലുള്ള പരസ്പര സ്‌നേഹമാണ് വിവാഹത്തിന് അധാരമെന്നും വിവാഹം ആരുടെയും നിർബന്ധപ്രകാരമല്ലെന്നും ഇരുവരും പറയുന്നു.
സഹോദരിയുടെയും ഭാര്യയുടെയും ബന്ധത്തിൽ തനിക്ക് എതിർപ്പില്ലെന്നാണ് പ്രമോദ് പറയുന്നത്. തന്റെ ഭാര്യ സഹോദരിയുമായി പ്രണയത്തിലായി, അതിന് ശേഷം അവർ ഭമ്പതിമാരെപ്പോലെ ജീവിക്കാൻ തുടങ്ങി, ശുക്ല വിവാഹശേഷം പേര് സൂരജ് കുമാർ എന്നാക്കി മാറ്റുകയും മുടി വെട്ടിയൊതുക്കുകയും ആണുങ്ങളെ പോലെ പെരുമാറാനും തുടങ്ങിയെന്ന് പ്രമോദ് പറയുന്നു. വിവാഹത്തിന് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും ചില വീഡിയോ കണ്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
സംഭവം പുറംലോകം അറിഞ്ഞ് നാണക്കേടായതോടെ സോണിയുടെയും പ്രമോദിന്റെയും അമ്മ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.
Discussion about this post