തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. അമ്പൂരി സ്വദേശി ഷിന്റോ (25) ആണ് പിടിയിലായത്.
കഴിഞ്ഞ ജനുവരി 5ന് രാത്രി സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ കാട്ടാക്കട വെച്ച് ഷിന്റോ തടഞ്ഞു നിർത്തി. ഇരുചക്ര വാഹനത്തിൽ വന്നാണ് ഇയാൾ യുവതിയെ റോഡിൽ തടഞ്ഞത്. തുടർന്ന് യുവതിയുടെ മാറിടത്തിൽ കടന്ന് പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.
ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങൾ വരാൻ തുടങ്ങിയപ്പോൾ ഷിന്റോ അവിടെ നിന്നും രക്ഷപ്പെട്ടു. ഇയാളുടെ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയതായി വിളപ്പിൽശാല പോലീസ് പറഞ്ഞു. ഇയാൾ സമാനമായ കുറ്റകൃത്യം നടത്തുന്ന പതിവുള്ള ആളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.
Discussion about this post