പാൽ കുടിക്കുന്ന ശീലം ഭൂരിഭാഗം ആളുകൾക്കുമുണ്ടാകും. ദിവസവും ചായ കുടിക്കാത്തവരോ ഭക്ഷണത്തിൽ ഏതെങ്കിലും പാൽ ഉത്പന്നങ്ങൾ ചേർക്കാത്തവരോ ആയി ആരുമുണ്ടാകില്ല. പാലിന്റെ ഗുണങ്ങൾ തന്നെയാണ് ആളുകളെ അതിലേക്ക് ആകർഷിക്കുന്നതും. ചെറു പ്രായത്തിൽ തന്നെ ആരംഭിക്കുന്ന ഈ ശീലം, വാർദ്ധക്യം വരെ തുടരുന്നവരുണ്ട്.
പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ച ആരോഗ്യം നൽകും. അമിനോ ആസിഡുകളാൽ സമൃദ്ധമായതിനാൽ ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ വളർച്ചയ്ക്കും ശരീരത്തിൻറെ ആരോഗ്യത്തിനും പാൽ കുടിക്കുന്നത് നല്ലതാണ്.
പശുവിൻ പാൽ, എരുമ പാൽ, ആട്ടിൻ പാൽ, ഒട്ടകത്തിന്റെ പാൽ, ഇങ്ങനെ പാലുകൾ വിവിധ തരത്തിലുണ്ട്. ഇതിൽ നമ്മൾ മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് പശുവിൻ പാൽ. കുടിക്കാൻ മാത്രമല്ല, ഇതുപയോഗിച്ച് നിരവധി പാൽ ഉത്പന്നങ്ങളും നിർമ്മിക്കാവുന്നതാണ്.
അമ്മിഞ്ഞപ്പാൽ കഴിഞ്ഞാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പശുവിൻ പാലാണ്. അതുകൊണ്ടുതന്നെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ കുഞ്ഞിന് പശുവിൻ പാൽ കൊടുത്തു തുടങ്ങുന്നു. ഒരു ഗ്ലാസ് പശുവിൻ പാലിൽ ഏകദേശം 87% വെള്ളവും 13% ഖരരൂപവുമാണ്. പാലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ലയിക്കുന്ന വിറ്റാമിനുകളെ ഉത്പാദിപ്പിക്കുന്നു. ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ എന്നിവയെല്ലാം ഇതിലുണ്ട്.
പശുവിന്റെ പാൽ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഒട്ടകത്തിന്റെ പാൽ. കൊളസ്‌ട്രോൾ വരാനുള്ള സാധ്യത ഇത് കുറയ്ക്കും. ഒട്ടകത്തിൻറെ പാലിൽ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾ ഇത് കുടിക്കുന്നത് നല്ലതാണ്. ഫാറ്റി ആസിഡും ഒട്ടകത്തിൻറെ പാലിൽ കുറവാണ്. മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിൻ സി, ഇ, എ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇതിൽ പശുവിൻ പാലിനാണ് കൊഴുപ്പ് കൂടുതൽ എന്ന് പരിശോധനകൾ തെളിയിക്കുന്നു. പശു , എരുമ, ആട്, മുതലായവയുടെ പാലിനെ അപേക്ഷിച്ച് ഒട്ടകപ്പാൽ കനം കുറഞ്ഞതായിരിക്കും.
Discussion about this post