വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം. ഓടപ്പള്ളം വനമേഖലയിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ഫയർഫോഴ്‌സിന്റെയും വനംവകുപ്പിന്റെയും ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഉച്ചയോടെയായിരുന്നു സംഭവം. കടുത്ത ചൂടാണ് കാട്ടുതീയ്ക്ക് കാരണം ആയത് എന്നാണ് സൂചന. പുക ഉയരുന്നത് കണ്ടതോടെ വനംവകുപ്പ് വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കി. ഉടനെ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനാൽ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നില്ല.
Discussion about this post