കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയും ശരീരത്തിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച 2.2 കിലോഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ദുബായിൽ നിന്നെത്തിയ കാസർകോട് എരുത്തുംകടവ് സ്വദേശി പുറത്തേകണ്ടം മുഹമ്മദ് അഷറഫ് (29) ആണ് പിടിയിലായത്. ബാഗേജിൽ സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 998 ഗ്രാം തൂക്കമുള്ള കാർഡ്‌ബോർഡ് കഷ്ണങ്ങളാണ് പിടിച്ചെടുത്തത്.
അൽഅയ്‌നിൽ നിന്ന് വന്ന പാലക്കാട് കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. സ്വർണം നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം നിഷാജിൽ(33) നിന്നും 1062 ഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു. 4 ക്യാപ്‌സ്യൂളുകളാണ് പിടിച്ചെടുത്തത്.
Discussion about this post