എറണാകുളം : എറണാകുളത്ത് പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇവരെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുളള പടക്ക നിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പടക്ക നിർമ്മാണ ശാല പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
പത്ത് കിലോമീറ്റർ ചുറ്റളവിൽ വൻ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തിൽ സമീപത്തെ വീട് പൂർണമായും തകർന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ചില വീടുകളുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്.
Discussion about this post