മലപ്പുറം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നഗ്നനായി നടന്ന് വീണ്ടും മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീർ‘ അറസ്റ്റിൽ. കഴിഞ്ഞ ദിവസം എടരിക്കോട് എം എം വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയതിനാണ് ഇയാൾ പിടിയിലായത്.
കണ്ണൂരിൽ നഗ്നനായി നടന്ന് മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ മലപ്പുറത്ത് മോഷണം നടത്തിയത്. രാത്രികാലങ്ങളിൽ ആളില്ലാത്ത വീടുകളും കടകളും കുത്തിത്തുറന്ന് പരമാവധി മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസുകളിൽ പ്രതിയാണ് വാട്ടർ മീറ്റർ കബീർ എന്ന് വിളിക്കുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മേലേത്ത് വീട്ടിൽ അബ്ദുൾ കബീർ.
Discussion about this post