കാസർകോട്: വീട്ടിലെ പുതിയ പശുക്കിടാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പശുക്കിടാവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘വീട്ടിലെ പുതിയ അംഗത്തോടൊപ്പം അൽപ്പനേരം‘ എന്ന തലക്കെട്ടോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ സുരേന്ദ്രനും ഭാര്യക്കും ഒപ്പമാണ് പശുക്കിടാവ് നിൽക്കുന്നത്.
വെള്ള നിറത്തിലുള്ള പശുക്കിടാവാണ് ചിത്രത്തിലുള്ളത്. കിടാവിന്റെ മുതുകിൽ കറുപ്പ് നിറവുമുണ്ട്. തനിക്കും ഭാര്യക്കുമൊപ്പം വീട്ടുവരാന്തയിൽ നിൽക്കുന്ന പശുക്കിടാവിന്റെ ചിത്രവും, വീട്ടിനുള്ളിലൂടെ പശുക്കിടാവ് ഓടി നടക്കുന്ന ചിത്രവുമൊക്കെ കെ സുരേന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച് ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പേർ അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയറും ചെയ്തിട്ടുണ്ട്.
Discussion about this post