തിരുവനന്തപുരം: മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയും നേമം മണ്ഡലം സെക്രട്ടിയുമായ ശ്രീജിത്തിനെതിരെയാണ് കേസെടുത്തത്. ഇതോടെ കേസിലെ പ്രതികളായ ശ്രീജിത്ത് ഉൾപ്പെടെ മൂന്ന് പേർ ഒളിവിൽ പോയി.
പുന്നയ്ക്കാമുഗൾ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പൂജപ്പുര പോലീസ് കേസെടുത്തത്. ശനിയാഴ്ച പുലർച്ചെ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശ്രീജിത്തും രണ്ടു സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി.
പ്രദേശത്ത് ഇവന്റ് മാനേജ്‌മെന്റ് നടത്തിവരുന്ന ശ്രീജിത്തിന്റെ ഗോഡൗൺ വീട്ടമ്മയുടെ വീടിന് സമീപമാണ്. ഇവിടെ യുവാക്കളെത്തി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും പതിവായിരുന്നു. ഇതേ തുടർന്ന് പലതവണ പൂജപ്പുര പോലീസ് ശ്രീജിത്തിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു.













Discussion about this post