ഭോപ്പാൽ : ജനിച്ചു വളർന്ന വീട്ടിൽ ഓർമ്മകളുമായി വീണ്ടുമെത്തി ബോളിവുഡ് നടി അനുഷ്‌ക ശർമ്മ . മധ്യപ്രദേശിലെ മഹൂവിലെ വീട്ടിലാണ് താരമെത്തിയത് . കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കുന്ന വീഡിയോയും അനുഷ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് . വീഡിയോയിൽ അനുഷ്‌ക തന്റെ ബാല്യകാല വസതിയായ മഹൂ ആർമി കാന്റ്, ആർമി പബ്ലിക് സ്‌കൂൾ, നീന്തൽക്കുളം എന്നിവയാണ് പ്രേക്ഷകർക്കായി കാട്ടിത്തരുന്നത് .
തന്റെ കുട്ടിക്കാലത്തെ അവിസ്മരണീയ നിമിഷങ്ങളും അനുഷ്ക വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട് . ബാല്യകാല സുഹൃത്തിന്റെ വീടും താരം വീഡിയോയിൽ കാട്ടിത്തരുന്നു . ‘ ഈ മഹൂവിലാണ് ഞാൻ ആദ്യമായി നീന്തൽ പഠിച്ചത് . മഹുനി ഗലിയിൽ വച്ച് ആദ്യമായി സ്കൂട്ടർ ഓടിക്കുന്നത് എങ്ങനെയെന്ന് അച്ഛൻ എന്നെ പഠിപ്പിച്ചു. ഇതേ തെരുവിൽ, വച്ചാണ് സഹോദരൻ തന്റെ ജന്മദിനത്തിൽ ഒരു വീഡിയോ ഗെയിം ആവശ്യപ്പെട്ടത് – അനുഷ്ക പറയുന്നു .
നിരവധി താരങ്ങളും അനുഷ്കയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട് . മഹൂവിലേക്ക് പോകണമെന്ന് പറയുന്നവരുമുണ്ട് .മഹൂവിലേക്ക് പോകുന്നതിന് മുമ്പ് അനുഷ്‌ക-വിരാട് ദമ്പതികൾ ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . ഇവിടെ പുലർച്ചെ നാലുമണിക്ക് ഭസ്മ ആരതിയിലും ഇരുവരും പങ്കെടുത്തു.
Discussion about this post