കൊച്ചി; കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായ നടൻ ബാലയെ കാണാൻ മുൻ ഭാര്യയും ഗായികയുമായ അമൃതയും മകൾ പാപ്പുവും എത്തി. അമൃതയുടെ സഹോദരി അഭിരാമിയും ആശുപത്രിയിലെത്തി.
രാവിലെ തന്നെ സന്ദർശിക്കാനെത്തിയ ഉണ്ണി മുകുന്ദനോടും സുഹൃത്തുക്കളോടും മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് അമൃതയും പാപ്പുവും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. അഭിരാമിയാണ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു എന്നാണ് അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിലുണ്ട്. ചെന്നൈയിൽ നിന്ന് ബാലയുടെ സഹോദരൻ ശിവ എത്തിയിട്ടുണ്ടെന്നും നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും അഭിരാമി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാലയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു
Discussion about this post