തിരുവനന്തപുരം: ഭീമ ചെയർമാൻ ഡോ. ഗോവിന്ദനും കുടുംബവും സേവാഭാരതിയുടെ സേവാകേന്ദ്രം സന്ദർശിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു തുടങ്ങിയ ചെട്ടികുളങ്ങര സേവാഭാരതിയുടെ മെഡിക്കൽ ക്യാമ്പ സന്ദർശിച്ച ഭീമ ചെയർമാനും കുടുംബവും സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കി. പ്രവർത്തകരെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് വിപുലമായ സേവന പ്രവർത്തനങ്ങളാണ് സേവാഭാരതി ഒരുക്കിയിരുന്നത്. നൂറിലധികം മെഡിക്കൽ ക്യാമ്പുകളും അൻപതിൽ പരം അന്നദാന കേന്ദ്രങ്ങളും അൻപതോളം ആംബുലൻസുകളും സേവാഭാരതി സജ്ജമാക്കിയിട്ടുണ്ട്. ‘സേവാ ഹി പരമോ ധർമ്മ‘ എന്ന മന്ത്രവുമായി ആയിരത്തിലധികം പ്രവർത്തകരാണ് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നടക്കുന്ന സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
Discussion about this post