കൊല്ലം; എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനും സംഘവും പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. കിളിമാനൂർ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. ഇവരിൽ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി.
കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരാണ് പിടിയിലായത്. അഞ്ചലിൽ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു.
അഖിലിന്റെ നേതൃത്വത്തിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന വിവരം പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ എത്തി പരിശോധന നടത്തുകയായിരുന്നു. വിദ്യാർത്ഥികളാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നതെന്നാണ് വിവരം.













Discussion about this post