കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചുവെന്ന എഫ്‌ഐആർ റഹൈക്കോടതി റദ്ദാക്കി.ആൻറണി രാജു , ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്
ഈ സംഭവത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്നും മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അവകാശമുള്ളുവെന്നുമുള്ള മന്ത്രിയുടെ വാദമാണ് കോടതി അംഗീകരിച്ചത്.
സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേ സമയം കേസ്ആ ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു.നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല.സാങ്കേതിക കാരണങ്ങൾ കാരണം ആണ് കേസ് റദ്ദാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.
വർഷങ്ങൾ പഴക്കമുള്ള കേസാണിത്. അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്‌ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ ആകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചതെന്നായിരുന്നു കേസ്. ആൻറണി രാജുവിൻറെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി സാർലിയെ വെറുതെവിട്ടു.പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിൻറെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്.
തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂർ പോലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്നാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിൻറെ സഹായത്തോടെ വാങ്ങിയ ആൻറണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
Discussion about this post