തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങൾ ചുവപ്പ് നിറത്തിൽ. അച്ചടിച്ചതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തി.
പരീക്ഷകൾക്ക് ആദ്യമായി ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിക്കുന്നതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോയെന്നും, അതുണ്ടെങ്കിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകൾ കളറിൽ പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീൽ ആവശ്യപ്പെട്ടു.
അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് ചില കുട്ടികൾ പറഞ്ഞു. ചോദ്യപേപ്പർ ചർച്ചയായതോടെ
ഹയർ സെക്കൻഡറി ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.
അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം.
Discussion about this post