പാലക്കാട് : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പാലക്കാട് തൃത്താലയിലാണ് സംഭവം. ആനക്കര സ്വദേശി ജാനകി (68) ആണ് മരിച്ചത്.
രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ അത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ഉടൻ തന്നെ വീട്ടുകാർ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post