കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക കൊച്ചിയെ ശ്വാസം മുട്ടിക്കാൻ തുടങ്ങി പതിനൊന്നാം നാൾ പ്രതികരണവുമായി കവി സച്ചിദാനന്ദൻ രംഗത്ത്. ബ്രഹ്മപുരത്തെ ഈ സംഭവം ഒരു താക്കീതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് എവിടെയും ആവർത്തിക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
”ബ്രഹ്മപുരം ഒരു താക്കീതാണ്. അന്വേഷണം, നിരീക്ഷണ, ശിക്ഷ, പരിഹാരം : ഇവയെല്ലാം ഉണ്ടാകണം. ഇത് എവിടെയും ആവർത്തിക്കാം” എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
ലോകത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും അതിനോട് പ്രതികരിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാർ എന്ന് അവകാശപ്പെടുന്ന ആരും ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് കൂടുതൽ പേർ രംഗത്തെത്തുന്നത് എന്നും ശ്രദ്ധേയമാണ്.













Discussion about this post