ന്യൂഡൽഹി: ബ്രഹ്‌മപുരം വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് ബ്രഹ്‌മപുരത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചുവെന്ന് വി മുരളീധരൻ പറഞ്ഞു.
മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപെട്ടുവെന്ന് വി മുരളീധരൻ വ്യക്തമാക്കി.
കൊച്ചിയിൽ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചിരുന്നു. എന്തു പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തിൽ ഓടിയെത്താറുണ്ട്. എന്നാൽ ഇത്തവണ ഇതു വരെ അവരെ സംസ്ഥാന സർക്കാർ വിളിച്ചില്ലെന്ന് തൃശൂരിൽ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post