തിരുവനന്തപുരം : വൈദ്യുതി കുടിശ്ശികയായ 215 രൂപര അടച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥി സംരംഭകൻെറ ഐസ്‌ക്രീം കടയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. രോഹിത് ഏബ്രഹാം എന്ന വിദ്യാർത്ഥിക്ക് 1,12,300 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അറിയിപ്പൊന്നും തന്നെ നൽകാതെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത് എന്ന് വിദ്യാർത്ഥി ആരോപിച്ചു. സംഭവത്തിൽ വൈദ്യുതി മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കൊല്ലത്താണ് സംഭവം. ബംഗളൂരുവിൽ വിദ്യാർത്ഥിയായ രോഹിത്ത് പ്ലസ് ടു പഠിക്കുമ്പോഴാണ് ഐസ്‌ക്രീം കച്ചവടത്തിലേക്ക് തിരിയുന്നത്. ആദ്യം വഴുതക്കാട് അമ്മയുടെ കടയ്ക്ക് സമീപമാണ് കട ആരംഭിച്ചത്. പിന്നീട് കൊല്ലത്തും വർക്കലയിലും തുടങ്ങി.
എന്നാൽ മൂന്ന് ദിവസം മുമ്പ് കൊല്ലത്തെ കടയുടെ വൈദ്യുതി വിച്ഛേദിച്ചതായി കാണപ്പെട്ടു. ഇതോടെ പുതുതായി എത്തിയ ഐസ്‌ക്രീമെല്ലാം രൂപമാറ്റം വന്ന് വിൽപ്പന യോഗ്യമല്ലാതായതായി. ഫ്യൂസ് ഊരിയതാണെന്ന് ആദ്യം മനസലായില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് കെഎസ്ഇബി ദീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചതാണെന്ന് വ്യക്തമായത്. കടയുടെ ഒരു വശത്തായാണ് മീറ്റർ സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുതി വിച്ഛേദിക്കുന്നതിന് മുൻപ് കെട്ടിട ഉടമയ്‌ക്കോ സ്ഥാപന ഉടമയ്‌ക്കോ അറിയിപ്പ് ലഭിച്ചില്ല എന്നാണ് ഇവരുടെ പരാതി. മുൻപ് കട നടത്തിയിരുന്ന ആളുടെ മൊബൈൽ നമ്പറിലേക്ക് കെഎസ്ഇബിയുടെ സന്ദേശം വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post